അങ്കമാലി: ഒരു നൂറ്റാണ്ട് മുമ്പ് മഹാകവി കുമാരനാശാൻ എഴുതിയ കവിതകളിലെ നായികമാരുടെ ദുരവസ്ഥ തന്നെയാണ് ഇന്നും കേരളത്തിലെ സ്ത്രീകൾ നേരിടുന്നുവെന്നാണ് വർത്തമാനകാല സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം സി.എസ്.എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ നൂറാം ചരമവാർഷിക അനുസ്മരണവും ആശാൻ കവിതകളിലെ സ്ത്രീ സങ്കൽപ്പം എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺമയുടെ നേർക്ക് വിവേചനത്തോടെയും ക്രൂരതയോടെയും കൈ ഉയർത്തുന്നവർക്ക് എതിരെ പോരാടാൻ ആശാൻ കവിതകളിലെ പുനർ വായന പ്രചോദനം ആകുമെന്നും എം. എൽ.എ പറഞ്ഞു. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനായി. ഡോ. പി. ബി. ഹൃഷികേശൻ, യൂണിവേഴ്‌സിറ്റി ബി. എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ, റൈറ്റേഴ്‌സ് ഫോറം കൺവീനർ ടി.എം. വർഗീസ്, മാത്യൂസ് മഞ്ഞപ്ര, പി. വി. രമേശൻ, ജോംജി ജോസ്, ജോർജ് കൊക്കാട്ട്, രാധാകൃഷ്ണൻ ചെങ്ങാട്ട്, കുത്സം കബീർ, സി. കെ. അരുന്ധതി, പി. കെ. ബഹ്നാൻ, പാലോട്ട് ജയപ്രകാശ്, ഏലിയാസ് മുട്ടത്തിൽ, അഡ്വ. തങ്കച്ചൻ വർഗീസ്, സദാനന്ദൻ പുൽപ്പാനി, എം. പി. സഹദേവൻ, നോബി തോമസ്, എം. പി. ദേവസി എന്നിവർ പ്രസംഗിച്ചു. കുമാരനാശന്റെ കവിതകളുടെ ആലാപനവും നടന്നു.