ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ ആദരിക്കുന്ന പ്രതിഭാസംഗമം 31 രാവിലെ 10 മണിക്ക് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്യും.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മെറിറ്റ് അവാർഡ് വിതരണം സിനിമാതാരങ്ങളായ മാത്യു തോമസ് (ലിയോ ഫിലിം ഫെയിം), പേളി മാണി എന്നിവർ ചേർന്ന് നിർവഹിക്കും. ബെന്നി ബെഹനാൻ എം.പി, ജെബി മേത്തർ എം.പി, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പങ്കെടുക്കും.