ayankali

മൂവാറ്റുപുഴ: പട്ടികജാതി, പട്ടികവർഗ ഏകോപനസമിതിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 161-ാം ജന്മദിനാഘോഷം നടത്തി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഏകോപന സമിതി ചെയർമാൻ സി.എ. ബാബു അദ്ധ്യക്ഷനായി. പായിപ്ര കൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ പി.വി. രാധാകൃഷ്ണൻ, കെ.വി. ബാബു , എ.കെ. നാരായണൻ, എം.ടി. തങ്കച്ചൻ,അജി ആനിക്കാട്, മനോജ് കുഞ്ഞപ്പൻ, ഷാജി മാറാടി എന്നിവർ സംസാരിച്ചു.

.