class

ആലുവ: ചൂണ്ടി ഭാരതമാത നിയമകലാലയം പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ അംഗൻവാടി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പോക്‌സോ നിയമത്തെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലെവിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജെലൂസിയൻ തോമസ്, സി.കെ. ദിവ്യ എന്നിവർ സംസാരിച്ചു.

അഡ്വ. തഹ്‌സീം, അഡ്വ. ഷമീർ അലി, ഡോ. ലാലിമോൾ ആന്റണി, ഹസീന തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.