നെടുമ്പാശേരി: റോഡിലെ ഹമ്പ് ചാടുന്നതിനിടെ ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അങ്കമാലി പാലിയേക്കര തേലപ്പള്ളിവീട്ടിൽ പരേതനായ ബിനോയിയുടെ ഭാര്യ ബിനുവാണ് (43) മരിച്ചത്. കഴിഞ്ഞയാഴ്ച ജോസ് പുരത്തായിരുന്നു അപകടം. കൊച്ചി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പാക്കിംഗ് ജീവനക്കാരിയായ ബിനു നൈറ്റ് ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സി.എൽ. ദേവസി - റോസിലി ദമ്പതികളുടെ മകളാണ്. ഇവർക്കൊപ്പമായിരുന്നു താമസം.
മക്കൾ: എയ്ഞ്ചൽ മരിയ (സജ്ജലശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിംഗ് സയൻസസ് ബാഗൽകോട്ട്, കർണാടക), ക്രിസ്റ്റിൻ ബിനോയ് (എൻലൈറ്റ് കോളേജ്, അങ്കമാലി).