ചോറ്റാനിക്കര: മഹാത്മ അയ്യങ്കാളി പുലയർ കാരിക്കോടിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷം നടന്നു. പൈനുങ്കൽ പാറയിൽ നിന്നാരംഭിച്ച റാലിക്ക് അമ്മിണി അയ്യപ്പൻ, ബീന ഉണ്ണി, അമ്മിണി കുഞ്ഞപ്പൻ, സുമിത സുരേഷ് എന്നിവർ നേതൃത്വം നൽകി. റാലി കാരക്കാട്ടുകുന്നിൽ സമാപിച്ചു. പ്രസിഡന്റ്
പി.ടി. രാജൻ പതാക ഉയർത്തി പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം സംഘടന രക്ഷാധികാരി വി.പി. മണി ഉദ്ഘാടനം ചെയ്തു. പി.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. മോഹനൻ, എം.എസ്. ഹരികൃഷ്ണൻ, പ്രീതി സുകുമാരൻ, വി.എ. സുരേഷ്, എം.ടി. ഹരിദാസ്, എം.പി. സുകുമാരൻ, സി.എ. മണി എന്നിവർ സംസാരിച്ചു.