okkal

പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റിനോടനുബന്ധിച്ച് ചെളിക്കണ്ടത്തിൽ ആവേശം നിറച്ച് മഡ് ഫുട്‌ബാൾ മത്സരങ്ങൾക്ക് തുടക്കം. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ സനിത റഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ്, അനിമോൾ ബേബി, ടെൽക് മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ. ബാബു, എം.കെ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ അമൃത സജിൻ, ഇ.എസ്. സനിൽ, മനോജ് തോട്ടപ്പിള്ളി, എൻ.ഒ. സൈജൻ, കെ.എം. ഷിയാസ്, അജിത ചന്ദ്രൻ, ബിനിത സജീവ്, സാബു മൂലൻ ഫൗസിയ സുലൈമാൻ, ലിസി ജോണി, ഫാം സൂപ്രണ്ട് ഫിലിപ്ജി ടി. കാനാട്ട്, ഫാം കൗൺസിൽ അംഗങ്ങളായ സി.വി. ശശി, വനജ തമ്പി, കെ.ഡി. ഷാജി, പോൾ വർഗീസ്, ടി.വി. മോഹനൻ, എം.വി. ബെന്നി, കെ.കെ. കർണൻ എന്നിവർ സംസാരിച്ചു. ഒക്കൽ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടക്കുന്ന മഡ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫാം ഫെസ്റ്റിന്റെ സമാപന ദിവസമായ 31ന് നടക്കും. 30ലധികം സ്ഥാപനങ്ങളുടെ പ്രദർശന വിപണനമേളകളോടു കൂടിയ ഒക്കൽ ഫാം ഫെസ്റ്റ് ഇന്ന് മുതൽ 31 വരെ രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 7 വരെ നടക്കും. ഫാം ഫെസ്റ്റ് ഇന്ന് വൈകിട്ട് 5മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.