പെരുമ്പാവൂർ: അയ്യൻകാളിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവോത്ഥാന കർമ്മസമിതി സംഘടിപ്പിച്ച അയ്യൻകാളി ജന്മവാർഷികയോഗം ആവശ്യപ്പെട്ടു.എം.കെ. അംബേദ്കറുടെ അദ്ധ്യക്ഷതയിൽ പെരുമ്പാവൂരിൽ നടന്ന യോഗം കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശിവൻകദളി, സി.കെ. പ്രസന്നൻ, സുഷമ അശോക് എന്നിവർ സംസാരിച്ചു.