ആമ്പല്ലൂർ: ബി.ജെ.പി എസ്.സി മോർച്ച ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കുലയറ്റിക്കരയിൽ അയ്യൻകാളി അനുസ്മരണവും പുഷ്പാർച്ചനയും ബി.ജെ.പി ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലുള്ള വ്യക്തികളും പാർട്ടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി എസ്.സി മോർച്ച ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജി. രാജൻ അദ്ധ്യക്ഷത വഹിച്ചു.