പറവൂർ: അഡ്വ. ശിവകുമാർ മേനോൻ രചിച്ച വെള്ളാരങ്കല്ലുകൾ എന്ന പുസ്തകം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എ. കൃഷ്ണകുമാറിന് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. രമാദേവി, മുൻ എ.ഇ.ഒ കെ.എൻ. ലത പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ പറവൂർ ബാബു, മുൻ ബി.എൽ.എ എൻ.എ. ശ്രീകുമാർ, അഡ്വ. ശിവകുമാർ മേനോൻ എന്നിവർ സംസാരിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും സംയുക്തമായാണ് പ്രകാശനം സംഘടിപ്പിച്ചത്.