course

കൊച്ചി: സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് (ബി.സി.ഡി.ഡി) നടപ്പിലാക്കുന്ന സൗജന്യ അഡ്വാൻസ്ഡ് ഓട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷക്ഷണിച്ചു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എം.എം.വി, ഫിറ്റർ, ഡീസൽ മെക്കാനിക്ക് എന്നീ കോഴ്‌സുകളിലേയ്ക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബിടെക് പാസായവർക്ക് അപേക്ഷിക്കാം. സെപ്തംബർ മാസത്തിലെ ബാച്ചിലേയ്ക്കാണ് പ്രവേശനം. പിന്നാക്ക സമുദായ വികസന വകുപ്പിന്റെ എറണാകുളം, കോഴിക്കോട്, പാലക്കാട്, കൊല്ലം മേഖലാ ഓഫീസുകളിൽ ഇന്റർവ്യൂ നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. പരിശീലനകാലത്ത് 40000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിന്റെ (എൻ.എസ്.ഡി.സി) സർട്ടിഫിക്കറ്റും തുടർന്ന് ജോലിയും ഉറപ്പാക്കുന്നതാണ് പദ്ധതി. വിവരങ്ങൾക്ക്: 9387580023, 9846019500, 9633777330