കൊച്ചി: ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി അനുസ്മരണം നടത്തി. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി, മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ, എൻ.കെ. ബൈജു, മിനി,
നോയൽ രാജ്, ഉണ്ണിക്കൃഷ്ണൻ, ദിലീപ്‌രാജ്, വേണു, ഹരിദാസ്, ശശി, വി.എസ്. സുരേഷ്, വേണുഗോപാൽ, ജില്ലാ സെക്രട്ടറി എം.പി. സനൽ, ജില്ലാ ട്രഷറർ കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
സമസ്ത കൊച്ചി പുലയമഹാസഭയുടെ (1477 ശാഖ) ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടന്നു. എ.എസ്. കൃഷ്ണൻ, എം.എൻ. രാജു, ഒ.ആർ. ശ്രീരാജ്, മോളി ഭുവനചന്ദ്രൻ, പി.കെ. സജീവ്, മട്ടലിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റി കെ.കെ. മാധവൻ, പണ്ഡിറ്റ് കറുപ്പൻ വിചാരവേദി പ്രസിഡന്റ് വാമലോചനൻ, ആർ. മധുകുമാർ കൊല്ലേത്ത് എന്നിവർ സംസാരിച്ചു.
കേരളത്തിൽ അടിസ്ഥാന ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ച് നടത്തിയ സമാനതകളില്ലാത്ത നവോത്ഥാന നായകനാണ് മഹാത്മ അയ്യങ്കാളിയെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പറഞ്ഞു. ദളിത് ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തിആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പായിപ്ര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സേവി കുരിശുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി, ജിസൺ ജോർജ്, കെ.കെ. ജയന്തൻ, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, ജോഷ്വ തായംകരി, ടി.സി. സണ്ണി, പി.സി. പ്രദീപൻ, ജോയ് സെബാസ്റ്റ്യൻ, എൻ.കെ. സതീശൻ, വി.എം. ഷാജി, റെഡ് സ്റ്റാൻലി, ബാബു ജോസഫ്, ജേക്കബ് വേട്ട പറമ്പിൽ, സോജൻ ചിറ്റൂർ തുടങ്ങിയവർ സംസാരിച്ചു.