കൊച്ചി: ശ്രീസുധീന്ദ്ര ആശുപത്രിയിൽ വിവിധ രോഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ആശുപത്രി സ്ഥാപകനും കാശി മഠാധിപതിയുമായിരുന്ന സുധീന്ദ്ര തീർത്ഥയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പുകൾ. സെപ്തംബർ ഒന്നിന് വെരിക്കോസ് വെയിൻ, പൈൽസ് എന്നിവയുടെയും എട്ടിന് അസ്ഥിരോഗ വിഭാഗത്തിന്റെയും 29 ന് വെൽനെസ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ. പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയും തുടർചികിത്സ ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയയും മറ്റു ടെസ്റ്റുകളും സൗജന്യ നിരക്കിൽ ലഭ്യമാക്കും. ഫോൺ: 7025350481.