വൈപ്പിൻ: പട്ടികജാതി ക്ഷേമസമിതി നായരമ്പലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളി ജയന്തിദിനഘോഷംനായരമ്പലംനെടുങ്ങാട് ദുർഗാദേവി ക്ഷേത്രത്തിന് സമീപം നടത്തി. പ്രസിഡന്റ് കെ.എം. ജോഷി അദ്ധ്യക്ഷനായി.
സെക്രട്ടറി എൻ.വി. അനിൽ, എൻ.ബി. അരവിന്ദാക്ഷൻ, ഇ.കെ. വിജയൻ, കെ.എൻ. അജിത, പി.എസ്. ചന്ദ്രൻ, സി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. കെ.പി.എം.എസ് നായരമ്പലം ശാഖയുടെ ജയന്തിയാഘോഷം ലതികാ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.ജി. രതീഷ്, ജോ. സെക്രട്ടറി ശാലു ശ്രീജിത്ത്, ബിന്ദു സുഭാഷ് , വി.കെ. രജനി, എൻ.സി. ലാലൻ തുടങ്ങിയവർ സംസാരിച്ചു.