പള്ളുരുത്തി: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. പള്ളുരുത്തി മേഖലയിൽ അഴകിയകാവ് ക്ഷേത്രത്തിനു മുന്നിൽ നടന്ന ചടങ്ങ് കെ.പി.എം.എസ് പ്രതിനിധി കെ.കെ. കൈലാസൻ ഉദ്ഘാടനം ചെയ്തു. ടി.പി. പത്മനാഭൻ, വി.കെ. സുദേവൻ, കെ. കെ. റോഷൻകുമാർ, പി.പി. മനോജ്, പി.വി. ജയകുമാർ, എം.എച്ച്. ഭഗവത്‌സിംഗ്, എ.കെ. അജയകുമാർ, ഇ.വി. ഗോവിന്ദൻ, സി.എസ്. സന്തോഷ്, പി.കെ. രവീന്ദ്രൻ, എ.ആർ. അശോകൻ, നവീൻ നായിക്, കെ.ജി. നന്ദകുമാർ, പി.പി. രജീഷ്, രാജേഷ് മോഹൻ എന്നിവർ പങ്കെടുത്തു.