കൊച്ചി: ഭാരതീയ ദളിത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.എം. ജയപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷം ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സനിൽ കുഞ്ഞച്ചൻ ജന്മദിനസന്ദേശം നൽകി. പി.കെ. സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. സി.എക്‌സ്. ഷാജി, കെ.എം. ദേവദാസ്, ടി.എ. സിജീഷ്‌കുമാർ, എസ്.ഐ. ഷാജി, എം.ഡി. ബോസ്, അനീഷ്. സി.ടി, റസീന സലാം, പ്രേമ ഭാർഗവൻ തുടങ്ങിയവർ പ്രസംഗിച്ചു.