വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി പാലക്കൽ ജിത്തുസ് (24)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. 2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 3-ാം പ്രതിയാണ്. മുനമ്പം , ഞാറക്കൽ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, മയക്ക് മരുന്ന്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളുണ്ട്. കഴിഞ്ഞ നവംബർ ഒന്നുമുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് കഴിഞ്ഞ ഏപ്രിൽ 18 ന് എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ വച്ച് ഇയാളും കൂട്ടാളികളും ചേർന്ന് ഷഫാസ്, ശ്യാം എന്നിവരെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.