bjp-paravur

പറവൂർ: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന പറവൂർ മണ്ഡലം ശില്പശാല സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് അദ്ധ്യക്ഷനായി. മദ്ധ്യമേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ മാർഗനിർദ്ദേശം നൽകി. നേതാക്കളായ രാജു മാടവന, ബി. ജയപ്രകാശ്, വത്സല ബാലൻ, സി.എൻ. വിൽസൻ എന്നിവർ സംസാരിച്ചു.