തൃപ്പൂണിത്തുറ: ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ശില്പശാലയും അയ്യങ്കാളി ചിത്രത്തിൽ പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ അദ്ധ്യക്ഷനായി. മേഖലാ സംഘടന സെക്രട്ടറി പദ്മകുമാർ, ജില്ലാ ഉപാദ്ധ്യക്ഷ അഡ്വ. രമ തോട്ടുങ്ങൽ, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, സമീർ ശ്രീകുമാർ, വിനോദ്‌കുമാർ, അനിത ബിനു, രഞ്ജിത്ത് രവി, ആർ. രതീഷ്, വി.പി. അനീഷ്, കെ.ബി. ചന്ദ്രൻ, കെ.ടി. ബൈജു, പി.കെ. പീതാംബരൻ, യു. മധുസൂദനൻ, നവീൻ ശിവൻ എന്നിവർ പങ്കെടുത്തു.