y

കാഞ്ഞിരമറ്റം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിറവം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അദ്ധ്യക്ഷനായി. സ്വതന്ത്ര കർഷക യൂണിയൻ സംസ്ഥാന കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. അബ്ദുൽ കരീമിനെ ഷാൾ അണിയിച്ചും എം.എസ്‌സി കെമിസ്ട്രിയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അനീസാ ഷഹ്നാസിന് മെമന്റൊ നൽകിയും ആദരിച്ചു.