nss

കൊച്ചി: വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എറണാകുളം ജില്ലാതല ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങോൾ ഗവൺമെന്റ് വി.എച്ച്.എസ് സ്‌കൂളിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.ൽ.എ നിർവഹിച്ചു. സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലി പതാക ഉയർത്തിയ ക്യാമ്പിൽ വി.എച്ച്.എസ്.ഇ എറണാകുളം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ നവീന.പി. മുഖ്യാതിഥിയായി. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ്. എം.സി പ്രിൻസിപ്പൽ ആർ.സി. ഷിമി തുടങ്ങിയവർ സംസാരിച്ചു.

വയനാടിന്റെ പുനരധി വാസത്തിനായി സംസ്ഥാന എൻ.എസ്.എസ് സെൽ 150 വീട് നിർമ്മിച്ചു നൽകുന്നതിനായുള്ള വിഭവസമാഹരണ മാതൃകാ പദ്ധതിയായ വയനാടൊരുക്കത്തിന്റെ ഭാഗമായി മിൽക്ക് സർബത്ത്, കുട, തോർത്ത്, തുടങ്ങി വിവിധ ചലഞ്ചുകൾ നടത്തി.