തൃപ്പൂണിത്തുറ: ഉദയംപേരൂർ കേരള പുലയർ മഹാസഭ 95-ാം നമ്പർ ശാഖയുടെ നേതൃത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി ശ്രീനാരായണവിജയസമാജം ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, മുൻ പ്രസിഡന്റ് സി.എസ്. കാർത്തികേയൻ, കമ്മിറ്റിഅംഗങ്ങളായ കെ.ആർ. ഷിബു, എ.കെ. സുനിൽകുമാർ, എൻ.എ. അരുൺ, കെ.ആർ. മധുസൂദനൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എൻ. രാജേഷ് എന്നിവർ നേതൃത്വം നൽകി.