കൊച്ചി: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി വയനാട് ഒഴിച്ചുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളലേക്കും മാർച്ചും ധർണയും നടത്തുമെന്ന് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി സംസ്ഥാന ജനറൽ കൺവീനർ വിശ്വകലാ തങ്കപ്പൻ അറിയിച്ചു. ജില്ലാകേന്ദ്രങ്ങളിലെ മാർച്ചിനും ധർണയ്ക്കും സമാപനം കുറിച്ച് സെപ്തംബർ ആറിന് സെക്രട്ടേറിയറ്റിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും.