riyad
റിയാദ്

കൊച്ചി: രവിപുരം ഐ.ഒ.സി പെട്രോൾപമ്പിന്റെ ഒഫീസ് ഷട്ടർ കുത്തിപ്പൊളിച്ച് 40500രൂപ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊരട്ടി മാമ്പറ ചെമ്പാട്ടുവീട്ടിൽ റിയാദാണ് (24) അറസ്റ്റിലായത്. കൊരട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 19നാണ് സംഭവം. പുലർച്ചെ രണ്ടോടെയാണ് പ്രതി ഷട്ടർ കുത്തിപ്പൊളിച്ച് അകത്തുകയറിയത്. ഇയാൾക്കെതിരെ തൃശൂർ, എറണാകുളം എന്നീ സ്റ്രേഷനുകളിലായി 21 കേസും 31 ക്രിമിനൽ കേസുമുണ്ട്.