പറവൂർ: പുതിയ ദേശീയപാതയിൽ പട്ടണംകവലയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ ഉപരോധ സമരത്തിന് നേതൃത്വം നൽകിയ 11 പേർക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 19ന് പ്രാദേശിക ഹർത്താലും ദേശീയപാതാ ഉപരോധവും നടന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, രാഷ്ട്രീയനിരീക്ഷകൻ എൻ.എം. പിയേഴ്സൺ, കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ, ജനകീയ സമരസമിതി ചെയർമാൻ കെ.വി. അനന്തൻ, കൺവീനർ എം.എ. റഷീദ്, ട്രഷറർ രാജൻ കല്ലറക്കൽ, മുസ്‌ലിം ലീഗ് പറവൂർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി കെ.കെ. അബ്ദുള്ള, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സദഖത്ത്, കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡന്റ് പി.എം. സുദർശൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.