കൊച്ചി: പച്ചാളം ലൂർദ് ആശുപത്രിക്ക് സമീപം ട്രെയിൻതട്ടി മരിച്ചവരെ തിരിച്ചറി​ഞ്ഞു. അസാം സ്വദേശികളായ പത്മേശ്വര രജ്‌വാ (36), ഡിബോയി ജ്യോതി ബോറു (25) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നുകിട്ടിയ ഇവരുടെ ഫോണിൽ നിന്നാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ട്രെയിൻ വരുമ്പോൾ ഇരുവരും കൈപിടിച്ച് ട്രാക്കിലൂ‌ടെ നടക്കുകയായിരുന്നുവെന്നാണ് ദൃക്ക്ഷി‌സാക്ഷി​ മൊഴി. ആത്മഹത്യയാണെന്നാണ് സൂചന. പോസ്റ്റുമാ‌ർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി​.