തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ അയ്യൻകാളിയുടെ ജയന്തിആഘോഷവും 41-ാംനമ്പർ ശാഖയുടെ കൊടിമര സമർപ്പണവും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. അപ്പു അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. എ.വി. ബൈജു, എം.പി. പുഷ്പൻ, കെ.കെ. ജോഷി, പ്രവീൺ ദിവാഗ്, വിനിത ശരത്, സിന്ധു കർണൻ പി.വി. മോഹൻദാസ്‌, ദയ സുരേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.