medical

കൊച്ചി : ആഗോള മെഡിക്കൽ ടെക്നോളജി, വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാരായ മെറിലിന്റെ സാറ്റലൈറ്റ് അക്കാഡമി കൊച്ചിയിൽ ആരംഭിച്ചു. റോബോട്ടിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും മെറിൽ കൊച്ചി സാറ്റലൈറ്റ് അക്കാഡമിയിലുണ്ട് അതിവേഗം മാറുന്ന വൈദ്യശാസ്ത്ര രംഗത്ത് ആരോഗ്യ സംരക്ഷണദാതാക്കളുടെ തുടർ പഠനവും പരിശീലനവും പ്രധാനമാണ്. ഈ ആവശ്യകത തിരിച്ചറിഞ്ഞാണ് മെറിൽ സാറ്റലൈറ്റ് അക്കാഡമി പ്രവർത്തിക്കുന്നത്. പ്രൊഫഷണലുകൾക്ക് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആഗോള സഹകരണത്തിൽ ഏർപ്പെടുന്നതിനുമുള്ള വേദിയാണ് ഒരുക്കുന്നതെന്ന്മെറിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു, മെറിലിന്റെ വിദ്യാഭ്യാസ ശൃംഖലയിൽ ഇതിനകം രണ്ട് പ്രമുഖ അക്കാദമികൾ ഉൾപ്പെടുന്നു.