h
ശ്രീകൃഷ്ണ ജയന്തി ആഘോഷം

മുളന്തുരുത്തി: കാരിക്കോട് വിഘ്നേശ്വര ബാലഗോകുലവും തുപ്പുംപടി വിവേകാനന്ദ ബാലഗോകുലവും സംയുക്തമായി ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സംഘടിപ്പിച്ചു. തുപ്പംപ്പടി നടുവിലെതടം ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര പുളിക്കമ്യലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെയും എൻ.എസ്.എസ് കരയോഗം സ്വീകരണവും ഏറ്റുവാങ്ങി പാമ്പ്ര മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഉണ്ണിക്കണ്ണന്മാരുടെ ഉറിയടിയും അവൽ പ്രസാദ വിതരണവും ഉണ്ണിയപ്പം പ്രസാ വിതരണവും മഹാപ്രസാദ് ഉ‌ൗട്ടും നടത്തി. സ്വരാജ് എൻ. വെട്ടത്ത്, ആണ്ടികുളം മുരുകൻ, എ. സോമൻ എന്നിവർ നേതൃത്വം നൽകി.