കൊച്ചി: പീഡനക്കേസിൽ പ്രതിയായ മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് മഹിളാ കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ മഹിളാ മാർച്ച് സംഘടിപ്പിക്കും. മുകേഷ് രാജിവയ്ക്കും വരെ മഹിള കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. മുകേഷിന്റെ രാജി ആവശ്യപ്പെടാൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തയ്യാറാകണം. സി.പി.ഐ നേതാവ് ആനി രാജ കാണിച്ച ആർജവം വൃന്ദാ കാരാട്ടും പ്രകടിപ്പിക്കണംമെന്നും അവർ പറഞ്ഞു.