കൊച്ചി: സിനിമ സെറ്റുകളിൽ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമങ്ങളിൽ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. തൊഴിൽ മേഖലകളിലെ ലഹരി അവസാനിപ്പിക്കാനും ഐ.ടി പാർക്കുകൾ ഉൾപ്പെടെ തൊഴിലിടങ്ങൾ മദ്യവത്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാനും തയ്യാറാകണം.രാഷ്ട്രീയ, ഉദ്യോഗസ്ഥ സംരക്ഷണവും അധികൃതരുടെ അനാസ്ഥയുമാണ് ലഹരി മാഫിയ തഴച്ചുവളരാൻ കാരണം. മാഫിയയെ അമർച്ച ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.