ചോറ്റാനിക്കര: കേരള ബ്രാഹ്മണസഭ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 31 ന് രാവിലെ 10.30 മുതൽ 11.30വരെ പ്രശിക്ഷണ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വെബ് സെമിനാർ നടത്തും. ചോറ്റാനിക്കര യുവജനവിഭാഗം ഉപസഭ പ്രസിഡന്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണലിസ്റ്റുമായ ശിവനാഥ് ദേവിനാരായണൻ നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് സി.വൈ. സുബ്രഹ്മണ്യനും സെക്രട്ടറി എസ്. ഗണേശനും അറിയിച്ചു.