chotta
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചോറ്റാനിക്കര യൂണിറ്റ് ഓഫീസ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു. ശ്രീദേവ്, ടി.ജെ. മനോഹരൻ, കെ.ടി. റഹിം തുടങ്ങിയവർ സമീപം

കൊച്ചി: കേരള ഹോട്ടൽ ആൻഡ്ന്റ് റസ്റ്റോറന്റ് അസോസിയേഷൻ ചോറ്റാനിക്കര യൂണിറ്റ് ഓഫീസ് ക്ഷീരോല്പാദക സഹകരണസംഘം ബിൽഡിംഗിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, ട്രഷറർ സി.കെ. അനിൽ, വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, വൈസ് പ്രസിഡന്റ് ബൈജു പി. ഡേവിസ്, ജോയിന്റ് സെക്രട്ടറി റെയിസ്, സംസ്ഥാന ഉപദേശകസമിതി അംഗം എം.പി. ഷിജു, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചോറ്റാനിക്കര യൂണിറ്റ് പ്രസിഡന്റ് എം.പി. സിബി, കെ.എച്ച്.ആർ.എ യൂണിറ്റ് സെക്രട്ടറി തങ്കപ്പൻ നായർ, ട്രഷറർ ഷൺമുഖൻ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളെയും വനിതാ സംരംഭകരെയും പഴയകാല ഹോട്ടലുടമകളെയും ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻകാല നേതാവ് വിജയകുമാറിനെ അനുസ്മരിച്ചു.