കിഴക്കമ്പലം: പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള ധനശേഖരണാർത്ഥം കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ സി.പി. ജോയി, എം.പി. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, നവാസ് പട്ടിമറ്റം, ഷാഹിർ ഇബ്രാഹിം, അഡ്വ. ഹസിബ്, എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. പരീത്പിള്ള, ബാബു സെയ്താലി, കെ.എം. സലിം, ഷെഫീഖ് തേക്കലക്കുടി എന്നിവർ സംസാരിച്ചു.