coop

കോലഞ്ചേരി: കേരള കോ-ഓപ്പറേ​റ്റീവ് എംപ്ലോയീസ് ഫ്രണ്ട് കുന്നത്തുനാട് താലൂക്ക് സമ്മേളനം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അരുൺ വാസു അദ്ധ്യക്ഷനായി. വിരമിച്ച ജീവനക്കാരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളെ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ അനുമോദിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ബിനു കാവുങ്കൽ, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.പി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പ്രിൻസൺ തോമസ്, ട്രഷറർ കെ.എ. സിയാദ്, ശ്രീജ കെ. മേനോൻ, എം.ഡി. ബാബു, ജിജോ വർഗീസ്, പി.പി. അവറാച്ചൻ എന്നിവർ സംസാരിച്ചു.