kp

തിരുവനന്തപുരം: ആലുവയിലെ നടിയുടെ പരാതിയിൽ 7 വർഷം തടവുശിക്ഷയും പിഴയും കിട്ടാവുന്ന സ്ത്രീത്വത്തെ അപമാനിക്കൽ, 5 വർഷം തടവുശിക്ഷ കിട്ടാവുന്ന ലൈംഗിക അതിക്രമം, ഐ.പി.സി- 509 വകുപ്പുകളാണ് ജയസൂര്യയ്ക്കെതിരെ ചുമത്തിയത്. പൊലീസിന്റെ അപേക്ഷയിൽ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കെ.ജി. രവിത പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും.

നടിയുടെ മൊഴി ഡി.ഐ.ജി അജീതാബീഗം, എസ്.പി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. അതിക്രമം ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന ചിലരെ അറിയിച്ചെന്നും മൊഴിനൽകിയിട്ടുണ്ട്. ഇവരെ നേരിൽക്കണ്ട് പൊലീസ് വിവരംതേടി. ചിത്രത്തിന്റെ സംവിധായകൻ ബാലചന്ദ്രമേനോന്റെയും അണിയറ പ്രവർത്തകരുടെയും മൊഴിയെടുക്കും. സെക്രട്ടേറിയറ്റിൽ ചിത്രീകരിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് ഹാജരാക്കാൻ പൊതുഭരണ വകുപ്പിനോടും നിർദ്ദേശിച്ചു.

മുകേഷ്

മരട് പൊലീസാണ് കേസെടുത്തത്. ബലാത്‌സംഗം, ആക്രമിക്കാൻ അതിക്രമിച്ചുകടക്കൽ, സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ ആംഗ്യം,​ ശബ്ദം പുറപ്പെടുവിക്കൽ വകുപ്പുകൾ

ഇടവേള ബാബു

എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ബലാത്‌സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ

മണിയൻപിള്ള രാജു

ഫോർട്ട്കൊച്ചി പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ചുകടക്കൽ

വി.എസ്. ചന്ദ്രശേഖരൻ

ലായേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന ചെയർമാനായ ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ. ബലാത്‌സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ

നോബിൾ

പ്രൊഡക്‌ഷൻ കൺട്രോളറായ നോബിളിനെതിരെ കേസ് പാലാരിവട്ടം സ്റ്റേഷനിൽ. സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ചുകടക്കൽ

വിച്ചു

പ്രൊഡക്‌ഷൻ എക്‌സിക്യുട്ടീവായ വിച്ചുവിനെതിരെ നെടുമ്പാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ