വൈപ്പിൻ: അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യങ്കാളി ജന്മദിനാഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് എം.എ. കുമാരൻ അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. പി.എസ്. അജിത, സഭാസെക്രട്ടറി ഡോ. പി.കെ. ബേബി, എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ പ്രവർത്തകൻ പി.എ. പുഷ്പാംഗദൻ, സിനിമാതാരം മാസ്റ്റർ ധ്വാൻ നിരജ്ഞൻ എന്നിവരെയുംഡിഗ്രി, പി.ജി, പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.
എടവനക്കാട് വാച്ചാക്കലിൽ ജന്മദിനാഘോഷം കെ.ഐ. ഹരി ഉദ്ഘാടനം ചെയ്തു. സി.ആർ.ഇസഡ് സമര സമിതി കൺവീനർ ഇ.കെ. സലിഹരൻ അദ്ധ്യക്ഷനായി. യൂസഫ് കളപ്പുരക്കൽ, ബേസിൽ മുക്കത്ത്, സി.സി. ചന്ദ്രശേഖരൻ, സി.കെ. നാസർ എന്നിവർ സംസാരിച്ചു.
പട്ടികജാതി-വർഗ ഏകോപന സമിതി നടത്തിയ ജയന്തി സമ്മേളനം ചെറായി തൃക്കടക്കാപ്പള്ളിയിൽ ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജെ.എ. അശോകൻ അദ്ധ്യക്ഷനായി. വി.എൻ. വിനോദ്, എ.ആർ. സന്ധ്യ, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.