mfi-paravur

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ വിവിധ മൈക്രോഫിനാൻസ് സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്ക് അനുവദിച്ച 49 ലക്ഷം രൂപ വായ്പാവിതരണം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി നിർവഹിച്ചു. ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ധനലക്ഷ്മി ബാങ്ക് മാനേജർ സി.കെ. സോബിൻ, യോഗം ഡയറക്ടർ പി.എസ്. ജയരാജ്, എം.എഫ്.ഐ ചീഫ് കോ-ഓഡിനേറ്റർ ഡി. പ്രസന്നകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ബി. സുഭാഷ് എന്നിവർ സംസാരിച്ചു.