bank
മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കെ. കരുണാകരൻ മെമ്മോറിയൽ ലൈബ്രറിയും ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫറൻസ് ഹാളും അദ്ദേഹം ജനങ്ങൾക്കായി തുറന്നുകൊടുത്തു. 40 വർഷമായി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ സലിം പാലം, കബീർ പൂക്കടശേരി, പി.പി. അനസ്, നിഷാദ് മുഹമ്മദ്‌, കെ.എ. നാരായണൻ, സിനി ബിജു, ഷൈല ഷാജി, സുഹറ സലിം, സെക്രട്ടറി കെ. സുധീർ എന്നിവർ സംസാരിച്ചു.