കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ബി.എസ്‌സി കെമിസ്ട്രി ഓണേഴ്സ്, ബി.എസ്‌സി ഫിസിക്സ് ഓണേഴ്സ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ഇതുവരെ കോളേജിൽ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. യോഗ്യത, അപേക്ഷാഫീസ്, അഡ്മിഷനുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് https://maharajas.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.