കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ്‌ജെൻഡർ വനിതയുടെ പരാതിയിൽ സോഷ്യൽ മീഡിയ താരം 'ആറാട്ടണ്ണൻ" എന്ന സന്തോഷ് വർക്കി ഉൾപ്പെടെ അഞ്ചു പേർക്കെതിര പൊലീസ് കേസെടുത്തു. യു ട്യൂബ് താരങ്ങളായ അലൈൻ ജോസ്, ബ്രൈറ്റ്, അഭിലാഷ് അട്ടായം, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവരാണ് മറ്റു പ്രതികൾ. പ്രകൃതിവിരുദ്ധ പീഡനക്കുറ്റം ചുമത്തി ചേരാനല്ലൂർ പാെലീസാണ് കേസെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ തെക്കൻ ചിറ്റൂരിലെ വാടകവീട്ടിൽ കഴിഞ്ഞ ഏപ്രിൽ 12 നായിരുന്നു പീഡനം. സുഹൃത്തായ വിനീതാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് മറ്റുള്ളവരും.