പറവൂർ: ഓണത്തിന് മുമ്പ് നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘം പറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ഓഫീലേക്ക് മാർച്ചും ധർണയും നടത്തി. ബി.എം.എസ് ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് കെ.എം. സതീഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. സുബിൻ, മേഖലാ ജോയിന്റ് സെക്രട്ടറി ഇ.ബി. ബിബിൻ, സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.