അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയിൽ നിന്ന് വയനാട് പുനരധിവാസത്തിന് പതിനായിരം രൂപ സംഭാവന നൽകി. ആലുവാ താലൂക്ക് ലൈബ്രറി കൗൺസിൽ ആഹ്വാനമനുസരിച്ച് വായനക്കാരിൽനിന്ന് സമാഹരിച്ച തുകക്കുള്ള ചെക്ക് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷിന് വായനശാലാ ഭാരവാഹികളായ ഷോബി ജോർജ്, ലിറ്റി വീരൻ എന്നിവരാണ് കൈമാറിയത്.