കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 7 മുതൽ 11 വരെ ഗണേശോത്സവം സംഘടിപ്പിക്കും. ആയിരം പൊതുയിടങ്ങളിലും 10 ലക്ഷം വീടുകളിലും ഗണേശവിഗ്രഹ പ്രതിഷ്ഠ നടത്തുമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗണേശവിഗ്രഹങ്ങളേന്തിയുള്ള ചെറുയാത്രകൾ സെപ്റ്റംബർ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഗമിക്കും. പിന്നീട് പുതുവയ്പ്പ് അയോദ്ധ്യപുരം ശ്രീരാമക്ഷേത്രത്തിലെത്തിക്കും. വൈകിട്ട് വിഗ്രഹങ്ങൾ പുതുവയ്പ്പ് ബീച്ചിലെ ആറാട്ടുകടവിൽ നിമജ്ജനം ചെയ്യും.വാർത്താ സമ്മേളനത്തിൽ വി.എച്ച്.പി സംസ്ഥാന ട്രഷറർ വി. ശ്രീകുമാർ, ഗണേശോത്സവ പരിഷത്ത് ജനറൽ കൺവീനർ പ്രശാന്ത് വർമ്മ എന്നിവരും പങ്കെടുത്തു.