തോപ്പുംപടി: നിർദ്ധന രോഗികൾക്കായി മരക്കടവിൽ സുലേഖ മൂസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ഫിസിയോ തെറാപ്പികേന്ദ്രം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അമീൻസേട്ട് അദ്ധ്യക്ഷത വഹിച്ചു. നിലവിൽ തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റുമായി സഹകരിച്ച് പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. 20ഓളം രോഗികൾക്ക് ദിവസവും ഡയാലിസിസ് ചെയ്യുന്നു. ആറ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. പാലിയേറ്റീവ് കെയർയൂണിറ്റും സെന്ററിൽ പ്രവർത്തനക്ഷമമാകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്‌, പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ, ഫാ.സിജു ജോസഫ് പാലിയത്തറ, വി.എച്ച്. ഷിഹാബുദ്ദീൻ, ഡോ. റസാഖ് സേട്ട്, ഡോ.ഫിറോസ് അസീസ്, അബ്ദുൽ ബഷീർ മുഹമ്മദ് ഷിറാസ്, ഫൗസിയ ബഷീർ, റിഷാദ് പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.