anusree-hone

പറവൂർ: യുവവോളിബാൾ താരം അനുശ്രിക്ക് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം മുത്തൂറ്റ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് നിർവഹിച്ചു. ബാർബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തിൽ രാജേഷിന്റേയും ധന്യയുടേയും മകളാണ് അനുശ്രീ. മൂത്തൂറ്റ് മൈക്രോഫിൻ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ ഉധീഷ് ഉല്ലാസ്, സീനിയർ വൈസ് പ്രസിഡന്റ് ദിപിൻ കെ. ഗോപി, മുത്തൂറ്റ് വോളിബാൾ അക്കാഡമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ പി.എസ്. ജയരാജ്, എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, അനുശ്രീയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.