അങ്കമാലി: ചാവറ ദർശൻ പബ്ലിക് സ്‌കൂളിൽ നടന്ന വിസിയോ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജോതി പബ്ലിക് സ്‌കൂൾ ചാമ്പ്യൻമാരായി. 18 സ്വർണവും 11 വെള്ളിയും 13 വെങ്കല മെഡലുകളും നേടിയാണ് വിശ്വജ്യോതി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. റസൽ ജോൺ ജൂഡ്, ഗായത്രി ദേവ്, ഗൗരി ജയേന്ദ്രൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. വിജയികളെയും പരിശീലകൻ അനിൽകുമാറിനെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.