പെരുമ്പാവൂർ: സോമിൽ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ( സോപ്മ) പൊതുയോഗം പ്രസിഡന്റ് എം.എം. മുജിബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ വട്ടക്കാട്ടുപടി വി.എം.ജെ ഓഡിറ്റോറിയത്തിൽ നടന്നു. പെരുമ്പാവൂർ മുനിസിഫ് കോടതിയുടെ നിർദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിൽ നടന്ന പൊതുയോഗത്തിൽ 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തുടർന്ന് എക്‌സിക്യൂട്ടിവിൽ നിന്ന് ഔദ്യോഗിക ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം.എം മുജീബ് റഹ്മാൻ(പ്രസിഡന്റ്), ഷഫീഖ് പത്തനായത്ത്(സെക്രട്ടറി), സി.എം. അഷ്റഫ്(ട്രഷറർ), ബാബു സെയ്താലി, പി.എച്ച്. ഖാലിദ്, ഷാജി റാഫേൽ, സൈതുകുഞ്ഞ് പുതുശേരി (വൈസ് പ്രസിഡന്റുമാർ), ആൽവിൻ ഷാൻ, മൊയ്തീൻ കുഞ്ഞ്, ജമീർ, കെ.എ. ഷമീർ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.