ആലുവ: എടത്തല അൽ അമീൻ കോളേജിന്റെ സംരംഭകേന്ദ്രമായ ഐസ് സ്‌പേസിന് കേരള സ്റ്റാർട്ട്അപ്പ് മിഷൻ നൽകുന്ന ലീപ്പ് അംഗീകാരം ഇന്ന് സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക കൈമാറും. കോളേജിന് പുറത്തുള്ള സംരംഭകർക്ക് കോളേജിലെ ഐസ് സ്‌പേസ് വഴി പുതിയ സംരംഭത്തിനുള്ള അടിത്തറ നൽകാൻ കഴിയുന്നതാണ് ലീപ്പ്. രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് ഇൻക്യുബേഷൻ സ്‌പേസ് അനുവദിക്കുക. എം.എസ്.എം.ഇയുടെ ഹോസ്റ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ടാണ് ഐസ് സ്‌പേസ്. കേരളത്തിൽ അഞ്ചു കോളേജുകൾക്കാണ് സ്റ്റാർട്ടപ്പ് മിഷന്റെ ലീപ്പ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ ഏക ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് അൽ അമീൻ.