പെരുമ്പാവൂർ: മാറമ്പള്ളി എം.ഇ.എസ് കോളേജിൽ ഇ.ഡി. ക്ലബും കോമേഴ്സ് വിഭാഗവും സംയുക്തമായി സംരംഭക സംഗമവും ഇ.ഡി. ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കേരള ലീഡിംഗ് ബിസിനസ് ഒട്ടോമേഷൻ കോച്ചും മുൻ നേവൽ ഓഫീസറുമായ സുബിലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലീന.സി. ശേഖറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോമേഴ്സ് വിഭാഗം മേധാവി ഡോ.റഫീക്കാ മോൾ, അദ്ധ്യാപിക റംല, മുഹമ്മദ് ബാസിം, ഫാഇസ് മുഹമ്മദ്, അൽ അമീൻ , പോൾ വാലേത്ത് എന്നിവർ സംസാരിച്ചു.